Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revanth Reddy

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ദ​ലി​ത​ർ അ​നീ​തി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് രേ​വ​ന്ത് റെ​ഡ്ഢി

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ലോ​​​​ക്സ​​​​ഭ മ​​​​ണ്ഡ​​​​ല​​​​പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വ​​​​നി​​​​ത​​​​ക​​​​ളും പ​​​​ട്ടി​​​​ക​​​​ജാ​​​​തി പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും അ​​​​നീ​​​​തി നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് തെ​​​​ലു​​​​ങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി രേ​​​​വ​​​​ന്ത് റെ​​​​ഡ്ഢി.

ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ ബ​​​​ലി​​​​ക​​​​ഴി​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ​​​​യോ ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ​​​​യോ സീ​​​​റ്റു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ബി.​​​​ആ​​​​ർ. അം​​​​ബേ​​​​ദ്ക​​​​റു​​​​ടെ ജ​​​​ന്മ​​​​ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ന​​​​ട​​​​ന്ന റാ​​​​ലി​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. വ​​​​ട​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ലോ​​​​ക്സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ച്ചാ​​​​ൽ ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യി ദ​​​​ലി​​​​ത് പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ സം​​​​വ​​​​ര​​​​ണം വ​​​​ർ​​​​ധി​​​​ച്ചേ​​​​ക്കാം.

ഇ​​​​ത് നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ൽ, കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ൾ​​​​പ്പെ‌​​​​ടെ ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സീ​​​​റ്റു​​​​ക​​​​ളു‌​​​​ടെ എ​​​​ണ്ണം കു​​​​റ​​​​ഞ്ഞാ​​​​ൽ ദ​​​​ലി​​​​ത​​​​ർ​​​​ക്കും പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും സ്ത്രീ​​​​ക​​​​ൾ​​​​ക്കും സീ​​​​റ്റു​​​​ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ടി​​​​ല്ലേ അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു.

കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണ ബി​​​​ല്ലി​​​​നോ​​​​ട് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് എ​​​​തി​​​​ർ​​​​പ്പി​​​​ല്ല. തെ​​​​ലു​​​​ങ്കാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണ നി​​​​യ​​​​മം പാ​​​​സാ​​​​ക്കു​​​​മെ​​​​ന്നും രേ​​​​വ​​​​ന്ത് റെ​​ഡ്ഢി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

National

പി​ണ​റാ​യി​ക്ക് രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ മ​റു​പ​ടി ക​ത്ത്: 'പ​ഴ​യ ക​ണ​ക്കു​ക​ൾ നി​ര​ത്തി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു'; കേ​ര​ള മാ​തൃ​ക​യെ വി​മ​ർ​ശി​ച്ച് തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി

ഹൈ​ദ​രാ​ബാ​ദ്: കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് ആ​റ് പേ​ജു​ള്ള ക​ത്തി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി എ. ​രേ​വ​ന്ത് റെ​ഡ്ഡി. കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ പ​ഴ​യ ക​ണ​ക്കു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്നും തെ​ല​ങ്കാ​ന​യി​ലെ പു​തി​യ ഭ​ര​ണ​മാ​റ്റ​ത്തി​ന് ശേ​ഷ​മു​ള്ള പു​രോ​ഗ​തി പി​ണ​റാ​യി വി​ജ​യ​ൻ കാ​ണു​ന്നി​ല്ലെ​ന്നും രേ​വ​ന്ത് റെ​ഡ്ഡി ആ​രോ​പി​ച്ചു. ക​ത്തി​ന്‍റെ അ​വ​സാ​നം ത​ന്‍റെ പ്ര​ശ​സ്ത​മാ​യ "നീ ​പോ മോ​നേ വി​ജ​യാ' എ​ന്ന ഡ​യ​ലോ​ഗ് ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ക​ത്ത് അ​വ​സാ​നി​പ്പി​ച്ച​ത്.

പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ധ​രി​ച്ച ക​ണ​ക്കു​ക​ൾ നി​തി ആ​യോ​ഗി​ന്‍റെ 2023-24 വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ടി​ലാ​ണെ​ന്നും അ​ത് തെ​ല​ങ്കാ​ന​യി​ൽ പു​തി​യ സ​ർ​ക്കാ​ർ വ​രു​ന്ന​തി​ന് മു​ൻ​പു​ള്ള കാ​ല​യ​ള​വി​നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും രേ​വ​ന്ത് റെ​ഡ്ഡി ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ 28 മാ​സ​ത്തി​നി​ടെ തെ​ല​ങ്കാ​ന കൈ​വ​രി​ച്ച 10.1 ശ​ത​മാ​നം ജി​എ​സ്ഡി​പി വ​ള​ർ​ച്ച​യും 3.79 ല​ക്ഷം രൂ​പ​യു​ടെ പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​വും ഇ​തി​ന് തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ സാ​ക്ഷ​ര​ത​യും വി​ക​സ​ന​വും മു​ൻ​പ് ഭ​രി​ച്ച കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും കൂ​ടി സം​ഭാ​വ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

കേ​ര​ള​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണ​ത്തി​ലെ പു​രോ​ഗ​തി​യി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചും രേ​വ​ന്ത് റെ​ഡ്ഡി ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ൽ ശ​മ്പ​ള​വും പെ​ൻ​ഷ​നും വൈ​കു​ന്നി​ല്ലെ​ന്ന അ​വ​കാ​ശ​വാ​ദം തെ​റ്റാ​ണെ​ന്നും എ​ന്നാ​ൽ തെ​ല​ങ്കാ​ന​യി​ൽ കൃ​ത്യ​സ​മ​യ​ത്ത് ഇ​ത് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടാ​തെ, കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ളു​ടെ വി​ദേ​ശ​ത്തേ​ക്കു​ള്ള കു​ടി​യേ​റ്റം, വ്യ​വ​സാ​യ വ​ള​ർ​ച്ച​യി​ലെ കു​റ​വ് എ​ന്നി​വ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​രി​ഹ​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

 

 

Kerala

തെ​ല​ങ്കാ​ന​യി​ൽ നി​ന്ന് ഒ​ന്നും പ​ഠി​ക്കാ​നി​ല്ല, ജ​ന​ക്ഷേ​മ മാ​തൃ​ക​ക​ൾ പ​ഠി​ക്കാ​ൻ കേ​ര​ള​ത്തി​ലേ​ക്ക് വ​രൂ

തി​രു​വ​ന​ന്ത​പു​രം: തെ​ല​ങ്കാ​ന​യി​ലെ വി​ക​സ​നം ക​ണ്ടു​പ​ഠി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക്ഷ​ണി​ച്ച തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​ക്ക് ക​ടു​ത്ത ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രേ​വ​ന്ത് റെ​ഡ്ഡി​യെ ആ​രോ കാ​ര്യ​മാ​യി തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു.

ശ​മ്പ​ള​വും പെ​ൻ​ഷ​നും നി​ര​ന്ത​രം മു​ട​ങ്ങു​ന്ന തെ​ല​ങ്കാ​ന​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ന് ഒ​ന്നും പ​ഠി​ക്കാ​നി​ല്ലെ​ന്നും, പ​ക​രം ജ​ന​ക്ഷേ​മ മാ​തൃ​ക​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ രേ​വ​ന്ത് റെ​ഡ്ഡി​യെ കേ​ര​ള​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

തെ​ല​ങ്കാ​ന വി​ക​സ​നം ക​ണ്ടു​പ​ഠി​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ന് ടി​ക്ക​റ്റ് എ​ടു​ത്തു ന​ൽ​കാം എ​ന്ന രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ പ​രി​ഹാ​സ​ത്തി​നാ​ണ് ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ ഈ ​വാ​ക്പോ​ര് ദേ​ശീ​യ ത​ല​ത്തി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യാ​ണ്.

Kerala

'നീ ​പോ മോ​നേ വി​ജ​യാ...'; ആ​വേ​ശ​ത്തി​ര​യു​യ​ർ​ത്തി രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ റോ​ഡ് ഷോ

​തി​രു​വ​ന​ന്ത​പു​രം: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​ന്‍റെ താ​ര​പ്ര​ചാ​ര​ക​നു​മാ​യ രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശ​മാ​യി. നേ​മം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി കെ.​എ​സ്. ശ​ബ​രീ​നാ​ഥി​ന് വേ​ണ്ടി പൂ​ന്തു​റ​യി​ൽ ന​ട​ത്തി​യ റോ​ഡ് ഷോ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ക​ടു​ത്ത പ​രി​ഹാ​സ​വു​മാ​യാ​ണ് അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ പ്ര​ശ​സ്ത​മാ​യ സി​നി​മാ ഡ​യ​ലോ​ഗ് ക​ട​മെ​ടു​ത്താ​ണ് രേ​വ​ന്ത് റെ​ഡ്ഡി തു​ട​ങ്ങി​യ​ത്. "നീ ​പോ മോ​നേ വി​ജ​യാ... യു​വ​ർ ടൈം ​ഈ​സ് ഓ​വ​ർ" എ​ന്ന് മ​ല​യാ​ള​ത്തി​ൽ പ​റ​ഞ്ഞ​ത് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ വ​ലി​യ കൈ​യ്യ​ടി നേ​ടി. പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​മ​യം ക​ഴി​ഞ്ഞു​വെ​ന്നും ഇ​നി യു​ഡി​എ​ഫി​ന്‍റെ കാ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ൽ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. എ​ൽ​ഡി​എ​ഫി​ന് ന​ൽ​കു​ന്ന വോ​ട്ട് ബി​ജെ​പി​ക്കാ​ണ് പോ​കു​ന്ന​ത്. ബി​ജെ​പി​യെ കേ​ര​ള​ത്തി​ൽ ക​ട​ക്കാ​തെ ത​ട​യു​ന്ന​ത് യു​ഡി​എ​ഫ് ആ​ണെ​ന്നും രേ​വ​ന്ത് റെ​ഡ്ഡി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ വേ​ണ്ട​ത്ര വ്യ​വ​സാ​യ​ങ്ങ​ളോ തൊ​ഴി​ല​വ​സ​ര​ങ്ങ​ളോ ഇ​ല്ല.

വി​ദേ​ശ​ത്ത് നി​ന്ന് മ​ട​ങ്ങി​യെ​ത്തു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് കേരളത്തിൽ തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​തി​ന് മാ​റ്റം വ​രു​ത്താ​ൻ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. തു​റ​ന്ന ജീ​പ്പി​ൽ ന​ട​ത്തി​യ റോ​ഡ് ഷോ​യി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി​യും കെ.​എ​സ്. ശ​ബ​രീ​നാ​ഥും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പൊ​രി​വെ​യി​ലി​നെ അ​വ​ഗ​ണി​ച്ച് നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 

National

കൂ​ടു​ത​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ക്ക​ണം; അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രേ​വ​ന്ത് റെ​ഡ്ഡി

ന്യൂഡൽഹി: സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

യോ​ഗ​ത്തി​ൽ, തെ​ല​ങ്കാ​ന​യു​ടെ പോ​ലീ​സ് ആ​വ​ശ്യ​ങ്ങ​ൾ ഗ​ണ്യ​മാ​യി വ​ർ​ദ്ധി​ച്ചു​വെ​ന്നും ശ​ക്ത​മാ​യ ഐ​പി​എ​സ് കേ​ഡ​ർ ആ​വ​ശ്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ കേ​ഡ​ർ അ​വ​ലോ​ക​നം 2016 ൽ ​ന​ട​ത്തി​യ​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 2021 ൽ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന അ​ടു​ത്ത അ​വ​ലോ​ക​നം വൈ​കി, 2025 ൽ ​അ​ത് പൂ​ർ​ത്തി​യാ​യി. ഏ​ഴ് അ​ധി​ക ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്ര​മേ അ​നു​വ​ദി​ച്ചു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം അ​മി​ത് ഷാ​യെ ഓ​ർ​മി​പ്പി​ച്ചു.

തെ​ല​ങ്കാ​ന​യി​ൽ അ​നു​വ​ദ​നീ​യ​മാ​യ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം നി​ല​വി​ലു​ള്ള 83 ൽ ​നി​ന്ന് 105 ആ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് രേ​വ​ന്ത് റെ​ഡ്ഡി ആ​വ​ശ്യ​പ്പെ​ട്ടു. നി​ശ്ച​യി​ച്ച​തു​പോ​ലെ മൂ​ന്നാ​മ​ത്തെ കേ​ഡ​ർ അ​വ​ലോ​ക​നം കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളെ​പ്പോ​ലെ തെ​ല​ങ്കാ​ന​യി​ലും സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, വൈ​റ്റ് കോ​ള​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ തു​ട​ങ്ങി​യ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദ്, സൈ​ബ​രാ​ബാ​ദ്, മ​ൽ​ക്കാ​ജ്ഗി​രി പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റു​ക​ളു​ടെ പു​നഃ​സം​ഘ​ട​ന, ഫ്യൂ​ച്ച​ർ സി​റ്റി ക​മ്മീ​ഷ​ണ​റേ​റ്റ്, ഹൈ​ദ​രാ​ബാ​ദി​ലെ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന ജ​ന​സം​ഖ്യ എ​ന്നി​വ മൂ​ല​മു​ള്ള ഭ​ര​ണ​പ​ര​മാ​യ സ​മ്മ​ർ​ദ്ദം വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

മാ​വോ​യി​സ്റ്റ് കീ​ഴ​ട​ങ്ങ​ലു​ക​ളും പു​ന​ര​ധി​വാ​സ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തെ പോ​ലീ​സിം​ഗ് ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് രേ​വ​ന്ത് റെ​ഡ്ഡി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ അ​റി​യി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ 591 മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ‍​യം, തെ​ല​ങ്കാ​ന​യി​ലെ പി​ന്നോ​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രേ​വ​ന്ത് റെ​ഡ്ഡി കേ​ന്ദ്ര​ത്തി​ൽ നി​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം തേ​ടി. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി. ​ശേ​ഷാ​ദ്രി, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് ബി. ​ശി​വ​ധ​ർ റെ​ഡ്ഡി, ഇ​ന്‍റ​ലി​ജ​ൻ​സ് അ​ഡീ​ഷ​ണ​ൽ ഡി​ജി​പി വി​ജ​യ് കു​മാ​ർ, എ​സ്‌​ഐ​ബി ഐ​ജി​പി ബി. ​സു​മ​തി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

National

തെലുങ്കാനയിൽ കോൺഗ്രസിന് 66% സീറ്റ്

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സ് 66 ശ​​ത​​മാ​​നം സീ​​റ്റ് നേ​​ടി​​യെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി രേ​​വ​​ന്ത് റെ​​ഡ്ഢി. മൂ​​ന്നു ഘ​​ട്ട​​മാ​​യി 12,702 ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്ത് സീ​​റ്റു​​ക​​ളി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്.

ഇ​​തി​​ൽ 7527 സീ​​റ്റു​​ക​​ൾ കോ​​ൺ​​ഗ്ര​​സ് പി​​ന്തു​​ണ​​ച്ച സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ വി​​ജ​​യി​​ച്ചു. കോ​​ൺ​​ഗ്ര​​സ് വി​​മ​​ത​​ർ 808 സീ​​റ്റു​​ക​​ൾ നേ​​ടി. ബി​​ആ​​ർ​​എ​​സി​​ന് 3511 സീ​​റ്റു​​ക​​ളും ബി​​ജെ​​പി​​ക്ക് 710 സീ​​റ്റു​​ക​​ളു​​മാ​​ണു കി​​ട്ടി​​യ​​ത്.

ബി​​ആ​​ർ​​എ​​സും ബി​​ജെ​​പി​​യും സ​​ഖ്യ​​ത്തി​​ലാ​​ണു മ​​ത്സ​​രി​​ച്ച​​തെ​​ന്ന് രേ​​വ​​ന്ത് റെ​​ഡ്ഢി ആ​​രോ​​പി​​ച്ചു.

Movies

തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് ദു​ൽ​ഖ​റി​ന് ക്ഷ​ണം; പൊ​ന്നാ​ട അ​ണി​യി​ച്ച് രേ​വ​ന്ത് റെ​ഡ്ഢി

തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഢി​യു​ടെ വ​സ​തി​യി​ൽ അ​തി​ഥി​യാ​യെ​ത്തി ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. പൊ​ന്നാ​ട അ​ണി​യി​ച്ചു​കൊ​ണ്ടാ​ണ് രേ​വ​ന്ത് റെ​ഡ്ഢി ദു​ൽ​ഖ​റി​നെ സ്വീ​ക​രി​ച്ച​ത്. നി​ര്‍​മാ​താ​വ് സ്വ​പ്‌​ന ദ​ത്തും ദു​ല്‍​ഖ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ല​ക്കി ഭാ​സ്ക​റി​ലെ അ​ഭി​ന​യ​ത്തി​ന് ദു​ല്‍​ഖ​ർ സ​ൽ​മാ​ന് ക​ഴി​ഞ്ഞ വ​ർ​ഷം മി​ക​ച്ച ന​ട​നു​ള്ള പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം ല​ഭി​ച്ചി​രു​ന്നു. നേ​രി​ട്ടെ​ത്തി അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങാ​ൻ ദു​ൽ​ഖ​റി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല.

അ​തു​കൊ​ണ്ട് തെ​ലു​ങ്കാ​ന​യി​ൽ എ​ത്തി​യ​പ്പോ​ൾ ദു​ൽ​ഖ​റി​നെ ത​ന്‍റെ വ​സ​തി​യി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഢി പ്ര​ത്യേ​കം ക്ഷ​ണി​ച്ച​താ​ണെ​ന്നാ​ണ് തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

2024 ൽ ​റി​ലീ​സ് ചെ​യ്ത തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ൾ​ക്കാ​യു​ള്ള പു​ര​സ്‍​കാ​ര​ങ്ങ​ളി​ൽ നാ​ലെ​ണ്ണ​മാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ ല​ക്കി ഭാ​സ്ക്ക​ർ അ​ന്ന് സ്വ​ന്ത​മാ​ക്കി​യ​ത്. മൂ​ന്നാ​മ​ത്തെ മി​ക​ച്ച ച​ല​ച്ചി​ത്രം, മി​ക​ച്ച എ​ഡി​റ്റ​ർ, മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്നീ പു​ര​സ്‍​കാ​ര​ങ്ങ​ളാ​ണ് ല​ക്കി ഭാ​സ്ക​റി​നെ തേ​ടി​യെ​ത്തി​യ​ത്.

മി​ക​ച്ച എ​ഡി​റ്റ​ർ​ക്കു​ള്ള അ​വാ​ർ​ഡ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ ന​വീ​ൻ നൂ​ലി നേ​ടി​യ​പ്പോ​ൾ, മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തി​നു​ള്ള അ​വാ​ർ​ഡ് ഇ​തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ​ത് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​യ വെ​ങ്കി അ​റ്റ്ലൂ​രി​യാ​ണ്.

Latest News

Corehub Up